ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി തര്‍ക്കം; കൊല്ലത്തു യുവാവ് കുത്തേറ്റു മരിച്ചു


കൊല്ലം ∙ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുള്ള തര്‍ക്കത്തിനിടെ ചടയമംഗലത്തു യുവാവ് കുത്തേറ്റു മരിച്ചു. കലയം സുധീഷ് ഭവനില്‍ സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരന്‍ ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. സുധീഷിന്റെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.


Source link

Exit mobile version