WORLD

കള്ളൻ ആറു​കോടിയുടെ കമ്മൽ വിഴുങ്ങി; തൊണ്ടിമുതലിനായി ആശുപത്രിയിൽ പോലീസ് കാത്തിരുന്നത് രണ്ടാഴ്ച


ഒർലാൻഡോ: കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഫ്ലോറിഡ പോലീസ് ഒടുവിൽ ആ കമ്മലുകൾ വീണ്ടെടുത്തു. അപ്പോഴേക്കും കാത്തിരിപ്പ് രണ്ടാഴ്ച പിന്നിട്ടിരുന്നു. പക്ഷേ, വിട്ടിട്ടുപോകുന്നതെങ്ങനെ, ആറുകോടി രൂപയിലധികം (7,69,500 ഡോളർ) വിലവരുന്ന കമ്മലുകളല്ലേ കള്ളൻ വിഴുങ്ങിയത്.ഫെബ്രുവരി 26-നായിരുന്നു സംഭവം. ടിഫാനി ആൻഡ് കന്പനി എന്ന ജുവല്ലറിയുടെ ഒർലാൻഡോയിലുള്ള കടയിൽ കയറിയ 32-കാരനായ ജെയ്‌തൻ ഗിൽഡർ രണ്ടുജോഡി വജ്രക്കമ്മൽ മോഷ്ടിച്ചു. പോലീസ് പിടികൂടിയെങ്കിലും കള്ളൻ പണിപറ്റിച്ചു, കമ്മലുകളപ്പാടേ വിഴുങ്ങിക്കളഞ്ഞു. ഇതോടെ പോലീസ് വലഞ്ഞു; തൊണ്ടിമുതലില്ലാതെ എന്ത് കേസ്.


Source link

Related Articles

Back to top button