സ്റ്റീഫന്റെ തിരോധാനം; അദൃശ്യനായ പ്രതിനായകൻ; എന്താണ് ‘എമ്പുരാന്റെ’ എക്സ് ഫാക്റ്റേഴ്സ്

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ പ്രി ബുക്കിങ് റെക്കോർഡുകളെല്ലാം പഴകഥയാക്കി ‘എമ്പുരാൻ’ വരവറിയിച്ചു കഴിഞ്ഞു. മാർച്ച് 27-നു ലൂസിഫർ ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രം തിയറ്ററിലേക്ക് എത്തുമ്പോൾ അത് പുതിയൊരു ചരിത്രമായി മാറും. മലയാളത്തിൽ നിന്നുള്ള ആദ്യത്തെ ഐ-മാക്സ് ചിത്രമായ ‘എമ്പുരാൻ’ ഒരു ഹോളിവുഡ് സിനിമയുടെ സാങ്കേതികത്തികവോടെയാണ് പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ ആവേശത്തോടെയും അഭിമാനത്തോടെയും കാത്തിരിക്കുകയാണ് ‘എമ്പുരാന്റെ’ എഴുന്നള്ളത്തിനായി. എന്താണ് എമ്പുരാന്റെ എക്സ് ഫാക്റ്റേഴ്സ് എന്ന് നോക്കാം. സ്റ്റീഫനും ഖുറേഷിക്കുമിടയിലെ 26 വർഷങ്ങൾ…ബാഹുബലിയുടെ ബ്രഹ്മാണ്ഡ വിജയത്തോടെയാണ് ഇന്ത്യൻ സിനിമയിൽ രണ്ടാം ഭാഗങ്ങൾക്ക് പ്രിയമേറുന്നത്. കെജിഎഫ്, പുഷ്പ സിനിമകളുടെ രണ്ടാം ഭാഗത്തെയും ഹർഷാരവത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. ‘കട്ടപ്പ എന്തിന് ബാഹുബലിയെ കൊലപ്പെടുത്തിയെന്ന’ ചോദ്യമായിരുന്നു രണ്ടാം ഭാഗത്തിലേക്ക് പ്രേക്ഷകരെ ആകർക്ഷിച്ച സസ്പെൻസ് ഫാക്ടർ.
Source link