KERALAMLATEST NEWS

നോർക്ക കെയർ: ഇതര സംസ്ഥാനങ്ങളിലെ കേരളീയർക്കും

തിരുവനന്തപുരം: നോർക്ക കെയർ ഇൻഷ്വറൻസ് പദ്ധതിയുടെ പരിരക്ഷ വിദേശത്തുള്ള പ്രവാസികൾക്കൊപ്പം രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ കേരളീയർക്കും ഉറപ്പാക്കുമെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. ആന്ധ്രപ്രദേശിലെ പ്രവാസി മലയാളികളെ പങ്കെടുപ്പിച്ച് വിശാഖപട്ടണം കേരള കലാസമിതി ഹാളിൽ നോർക്ക സംഘടിപ്പിച്ച എൻ.ആർ.കെ മീറ്റ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആന്ധ്രപ്രദേശിലെ പ്രവാസി മലയാളികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശേരി പറഞ്ഞു. എൽ.കെ.എസ് പ്രതിനിധി മുരളീധരൻ നാരായണ പിള്ള,വിശാഖപട്ടണം ജില്ലയെ പ്രതിനിധീകരിച്ച് കേരള കലാസമിതി പ്രസിഡന്റ് എ.ആർ.ജി ഉണ്ണിത്താൻ, എൽ.കെ.എസ് മെമ്പർ എം.കെ. നന്ദകുമാർ, എൻ.ആർ.കെ ഡവലപ്‌മെന്റ് ഓഫീസർ അനു പി.ചാക്കോ തുടങ്ങിയവർ സംസാരിച്ചു.


Source link

Related Articles

Back to top button