യു.ജി.സി കരട് നയരേഖ പിൻവലിക്കണം: എ.കെ.ജി.സി.ടി

കാസർകോട്: ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ അട്ടിമറിക്കുന്ന യു.ജി.സി കരട് നയരേഖ 2025 പിൻവലിക്കണമെന്ന് എ.കെ.ജി.സി.ടി 67ാം സംസ്ഥാന സമ്മേളനത്തിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സർവകലാശാലകളുടെ സ്വയംഭരണാവകാശം കവർന്നെടുത്ത് ഉന്നത വിദ്യാഭ്യാസ മേഖലയെ കമ്പോളവത്കരിക്കാനും വർഗീയവത്കരിക്കാനുമുള്ള ശ്രമത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ഡോ.പി.ആർ പ്രിൻസ് ക്രഡൻഷ്യൽ റിപ്പോർട്ടും ഡോ.എം.എസ് മുരളി പ്രമേയങ്ങളും അവതരിപ്പിച്ചു.
ഭാരവാഹികളായി ഡോ.എൻ.മനോജ് ഗവ.കോളേജ്, മാനന്തവാടി (പ്രസിഡന്റ് ), ഡോ.വിനു ഭാസ്കർ ടി.ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ, ഡോ.ബേബി ഷീബ ഗവ.ആർട്സ് കോളേജ്, കോഴിക്കോട് (വൈസ് പ്രസിഡന്റുമാർ),ഡോ.ടി. മുഹമ്മദ് റഫീഖ് യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം (ജനറൽ സെക്രട്ടറി) ഡോ.പി.ആർ പ്രിൻസ് യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം, ഡോ.എം.എസ് മുരളി മഹാരാജാസ് കോളേജ്, എറണാകുളം, പി.വി.രഘുദാസ് ഗവ.കോളേജ്, കുന്നമംഗലം, സി.ടി ശശി ഗവ.കോളേജ് എളേരിത്തട്ട് (സെക്രട്ടറിമാർ),ഡോ.കെ.വി മഞ്ജുളാ ദേവി ബ്രണ്ണൻ കോളേജ് തലശ്ശേരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Source link