ഹാലണ്ടിന്റെ നോർവെ

ചിസിനൗ (മോൾഡോവ): ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ യൂറോപ്യൻ യോഗ്യതാ പോരാട്ടത്തിനു നോർവെ ജയത്തോടെ തുടക്കം കുറിച്ചു. ഗ്രൂപ്പ് ഐയിൽ നടന്ന മത്സരത്തിൽ നോർവെ 5-0നു മോൾഡോവയെ കീഴടക്കി. സൂപ്പർ താരം എർലിംഗ് ഹാലണ്ട് (23’) നോർവെയുടെ സ്കോർ ഷീറ്റിൽ ഇടംനേടിയ മത്സരത്തിൽ ജൂലിയൻ റെയേഴ്സണ് (5’), തിലൊ ആസ്ഗാഡ് (38’), അലക്സാണ്ടർ സോർലോത് (43’), ആരോണ്‍ ഡൗൺ(69’) എന്നിവരും ഗോൾ നേടി. എർലിംഗ് ഹാലണ്ട് ജനിക്കുന്നതിനും രണ്ടു വർഷം മുന്‍പ്, 1998ൽ ആയിരുന്നു നോർവെ അവസാനമായി ഫിഫ ലോകകപ്പ് കളിച്ചത്.
ഗ്രൂപ്പ് ജെയിൽ വെയ്ൽസ് ജയത്തോടെ യോഗ്യതാ പോരാട്ടം തുടങ്ങി. ഹോം മത്സരത്തിൽ വെയ്ൽസ് 3-1നു കസാക്കിസ്ഥാനെ കീഴടക്കി. ഗ്രൂപ്പ് എല്ലിൽ ചെക്, മോണ്ടിനെഗ്രോ ടീമുകൾ ജയം നേടി.
Source link