LATEST NEWS

രഹസ്യഭാഗത്ത് ഒളിപ്പിച്ചത് 40.14 ഗ്രാം എംഡിഎംഎ; അനില വൻ ലഹരി റാക്കറ്റിന്റെ ഭാഗം, വിതരണം ടാൻസാനിയ യുവാക്കൾ


കൊല്ലം ∙ ശരീരത്തിലെ രഹസ്യ ഭാഗത്തുൾപ്പെടെ എംഡിഎംഎ ഒളിപ്പിച്ച് അറസ്റ്റിലായ അനില രവീന്ദ്രൻ വൻ ലഹരി റാക്കറ്റിന്റെ ഭാഗമെന്നു പൊലീസ്. ടാൻസാനിയയിൽ നിന്നുള്ള യുവാക്കളാണ് അനിലയ്ക്കു നേരിട്ട് എംഡിഎംഎ വിതരണം ചെയ്യുന്നത്. ജില്ലയിലെ വൻ ലഹരി സംഘങ്ങളുമായി അനിലയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണു സൂചന. 2021ൽ എംഡിഎംഎയുമായി അനിലയെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കൈവശം കരുതിയതിനേക്കാൾ എംഡിഎംഎ അനില ഒളിപ്പിച്ചതു ശരീരത്തിലെ രഹസ്യ ഭാഗത്താണ്. 3 ലക്ഷത്തിന്റെ എംഡിഎംഎയുമായി വെള്ളിയാഴ്ച അറസ്റ്റിലായ അഞ്ചാലുംമൂട് രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനില (35) 40.14 ഗ്രാം എംഡിഎംഎ ശരീരത്തിൽ ഒളിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതോടെ ഇവരിൽനിന്ന് ആകെ 77 ഗ്രാം എംഡിഎംഎയാണു പിടികൂടിയത്. ശക്തികുളങ്ങര പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അനില പിടിയിലായത്. അനിലയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അനില സഞ്ചരിച്ച കർണാടക റജിസ്ട്രേഷൻ കാർ ഇവരുടെ സുഹൃത്തിന്റേതാണെന്ന് പൊലീസ് പറഞ്ഞു. കർണാടകയിൽനിന്നു കാറിൽ കൊല്ലത്തേക്ക് എംഡിഎംഎ കൊണ്ടുവരുമ്പോൾ അനിലയ്ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. കൊല്ലം സ്വദേശിയായ ഇയാൾ എറണാകുളത്ത് ഇറങ്ങി. ലഹരിക്കച്ചവടത്തിനു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായം ഇവർക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ഇയാളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. അനിലയുടെ മൊബൈൽ ഫോണിൽനിന്നു കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നു പൊലീസ് പറഞ്ഞു.


Source link

Related Articles

Back to top button