അമേരിക്കയിൽ ഇന്ത്യൻ വംശജരായ അച്ഛനും മകളും വെടിയേറ്റു മരിച്ചു

വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജരായ അച്ഛനും മകളും അമേരിക്കയിൽ വെടിയേറ്റു മരിച്ചു. വിർജീനിയ സംസ്ഥാനത്ത് അക്കോമാക് കൗണ്ടിയിലെ കടയിൽ ജോലി ചെയ്തിരുന്ന പ്രദീപ് പട്ടേൽ (56), മകൾ ഊർമി (24) എന്നിവരാണു മരിച്ചത്. രാവിലെ കട തുറന്നപ്പോൾ മദ്യംവാങ്ങാനെത്തിയ ഫ്രേസിയർ ഡെവൺ വാർട്ടൺ (44) എന്നയാളാണ് ഇവരെ ആക്രമിച്ചത്.
തലേന്നു രാത്രി മദ്യംവാങ്ങാനെത്തിയപ്പോൾ കട അടച്ചിട്ടിരുന്നതിനെ ചോദ്യംചെയ്താണ് ഇയാൾ വെടിയുതിർത്തത്. അറസ്റ്റിലായ ഫ്രേസിയറിനെതിരേ കൊലക്കുറ്റം ചുമത്തി. പട്ടേലും കുടുംബവും ഗുജറാത്തിൽനിന്നാണ് അമേരിക്കയിലേക്കു കുടിയേറിയത്.
Source link