എസ്.സി,ഒ.ബി.സിയ്ക്ക്, സിവിൽ സർവീസ് പരീക്ഷാ പരിശീലനം

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ ഡോ.അംബേദ്കർ സെന്റർ ഒഫ് എക്സലൻസിന്റെ ആഭിമുഖ്യത്തിൽ എസ്.സി, ഒ.ബി.സി വിഭാഗങ്ങളിലുള്ളവർക്ക് സ്റ്റൈപ്പന്റോടെ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നു. 50ശതമാനം മാർക്കോടെ ബിരുദമോ തത്തുല്യ യോഗ്യതയോ വേണം. അവസാന വർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. പ്രായപരിധി 2025 ജൂൺ 1ന് എസ്.സി 35, ഒ.ബി.സി 32 വയസ്സിലും താഴെയായിരിക്കണം. വാർഷിക വരുമാനപരിധി 8ലക്ഷം. ഒരു വർഷമാണ് പരിശീലന കാലയളവ്. പ്രതിമാസം 4000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. 100പേർക്കാണ് പ്രവേശനം. പെൺകുട്ടികൾക്ക് 30 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. www.cukerala.ac.in വെബ്‌സൈറ്റ് സന്ദർശിച്ച് ഏപ്രിൽ 17വരെ ഓൺലൈനായി അപേക്ഷിക്കാം. പൊതുപ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. ഏപ്രിൽ 27ന് പരീക്ഷ നടക്കും. മേയ് 5ന് ഫലം പ്രഖ്യാപിക്കും.


Source link
Exit mobile version