കാരുണ്യ യൂണിവേഴ്‌സിറ്റി പ്രവേശനം

ഡോ.ടി.പി. സേതുമാധവൻ
കോയമ്പത്തൂർ കാരുണ്യ ഡീംഡ് സർവകലാശാല ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എം.ബി.എ പ്രോഗ്രാമിന് കാരുണ്യ മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT 25) ഉണ്ട്. ബി.ടെക് പ്രവേശനം ഓൺലൈൻ KEE 25 അടിസ്ഥാനമാക്കിയാണ്.
ഏപ്രിൽ 5,6ന് പ്രവേശന പരീക്ഷ നടക്കും. ബി.ടെക് എയ്റോസ്‌പേസ് എൻജിനിയറിംഗ്, എ.ഐ & ഡാറ്റ സയൻസ്, ബയോമെഡിക്കൽ എൻജിനിയറിംഗ്, ബയോടെക്‌നോളജി, സിവിൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്, മെക്കാനിക്കൽ, റോബോട്ടിക്‌സ് & ഓട്ടോമേഷൻ, ഫുഡ് പ്രോസസിംഗ് & എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് എന്നിവ കാരുണ്യ യൂണിവേഴ്‌സിറ്റിയിലുണ്ട്.
ബി.എസ്‌സി അഗ്രിക്കൾച്ചർ, ബി.കോം കോഴ്‌സുകൾക്കും, ബി.ടെകിനും പ്ലസ്ടു വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിവിധ എൻജിനിയറിംഗ് ബ്രാഞ്ചുകളിൽ എം.ടെക്, കാർഷിക കോഴ്‌സുകളിൽ എം.എസ്‌സി, എം.ബി.എ പ്രോഗ്രാമുകൾ എന്നിവയുണ്ട്. എം. എസ്‌സി അഗ്രികൾച്ചർ (അഗ്രോണോമി/ഹോർട്ടികൾച്ചർ/ജനറ്റിക്‌സ് & പ്ലാന്റ് ബ്രീഡിംഗ് ), ബയോടെക്‌നോളജി, ഫുഡ് സയൻസ് & ടെക്‌നോളജി, എ.ഐ & ഡാറ്റ സയൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി & ഡിജിറ്റൽ ഫോറൻസിക്‌സ്, എം.ടെക് ഇൻ സൈബർ സെക്യൂരിറ്റി, റോബോട്ടിക്‌സ് & ഓട്ടോമേഷൻ, ബയോടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്, ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ, ഏറോസ്‌പേസ് എൻജിനിയറിംഗ്, എം.ബി.എ (റെഗുലർ & ഓൺലൈൻ) പ്രോഗ്രാമുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. www.karunya.edu .
ലീഡ്‌സ് യൂണിവേഴ്‌സിറ്റി ഗ്രേറ്റ് സ്‌കോളർഷിപ്
യു.കെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിച്ചവർക്ക് ലീഡ്‌സ് ആർട്‌സ് യൂണിവേഴ്‌സിറ്റി ഗ്രേറ്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.ബ്രിട്ടീഷ് കൗൺസിലും ഗ്രേറ്റ് ബ്രിട്ടനും ചേർന്നുള്ള സ്‌കോളർഷിപ് പ്രോഗ്രാമാണിത്. 10000 പൗണ്ട് വരെ സ്‌കോളർഷിപ് ലഭിക്കും. ട്യൂഷൻ ഫീസിൽ ഇളവുണ്ടായിരിക്കും. ജൂൺ 13വരെ ഓൺലൈനായി അപേക്ഷിക്കാം. www.leeds.art.ac.uk, www.britishcouncil.org
Source link