ആശുപത്രിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

പേരാമ്പ്ര: ചെറുവണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചെറുവണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കോട്ടൂർ സ്വദേശിനിക്ക് നേരെയാണ് മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണമുണ്ടായത്. പൂനത്ത് കാരടി പറമ്പിൽ പ്രബിഷയ്ക്കാണ് പൊള്ളലേറ്റത്. പുറംവേദനയെ തുടർന്ന് കഴിഞ്ഞ 18ാം തിയതി മുതൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 3 വർഷക്കാലമായി പ്രബിഷയും ഭർത്താവായിരുന്ന പ്രശാന്തും തമ്മിലുള്ള ബന്ധം വേർപെടുത്തിയിരുന്നു. ഇന്നലെ രാവിലെ 9.12ഓടെ ആശുപത്രിയിലെത്തിയ പ്രശാന്ത് പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ യുവതിയുടെ പിറകിലെത്തിയും ഇയാൾ ആസിസ് ഒഴിച്ചു. ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇവർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതി നടുവണ്ണൂർ തിരുവോട് സ്വദേശിയായ പ്രശാന്ത് (36) തൃശൂരിൽ ടാക്‌സി ഡ്രൈവറാണ്. ഇയാളെ മേപ്പയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു .
Source link