LATEST NEWS

പേരാമ്പ്രയിൽ യുവതിക്കു നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം; മുഖത്തും നെഞ്ചത്തും പൊള്ളൽ


പേരാമ്പ്ര∙ ചെറുവണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചെറുവണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29)യെ മുൻ ഭർത്താവ് പ്രശാന്താണ് ആക്രമിച്ചത്. കഴിഞ്ഞ മൂന്നു വർഷമായി ഇവർ പിരിഞ്ഞു കഴിയുകയായിരുന്നു.പുറം വേദനയെ തുടർന്ന് കഴിഞ്ഞ 18 മുതൽ പ്രബിഷ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 9.30ന് ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു. ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതി പ്രശാന്ത് മേപ്പയ്യൂർ പൊലീസിൽ കീഴടങ്ങി.


Source link

Related Articles

Back to top button