കൊച്ചി∙ കാലടി മലയാറ്റൂരിനു സമീപം പെരിയാർ നദിയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങി മരിച്ചു. മലയാറ്റൂർ നെടുവേലി സ്വദേശികളായ ഗംഗ (48), മകൻ ധാർമിക് (7) എന്നിവരാണ് മരിച്ചത്. ഇന്നു വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള മധുരിമ കടവിലാണ് അപകടം നടന്നത്.ഇരുവരും ഈ കടവിൽ സ്ഥിരമായി കുളിക്കാൻ പോകാറുള്ളതാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുളിക്കാൻ പോയ ഇരുവരും ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാതായതോടെയാണ് നാട്ടുകാർ തിരച്ചില്‍ നടത്തിയത്. ഒടുവിൽ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ മലയാറ്റൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Source link
പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു; അപകടം മലയാറ്റൂരിന് സമീപം
