KERALAMLATEST NEWS
ബാറിന് മുന്നിലെ തർക്കം, കൊല്ലത്ത് കുത്തേറ്റ സിഐടിയു തൊഴിലാളി മരിച്ചു

കൊല്ലം: ബാറിന് മുന്നിൽ നടന്ന തർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. കൊല്ലം ചടയമംഗലത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. ചടയമംഗലം കലയം സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. സിഐടിയു തൊഴിലാളിയാണ്.
ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുള്ള തർക്കത്തിനിടെ കുത്തേൽക്കുകയായിരുന്നു. സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുധീഷിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുധീഷിന്റെ മരണത്തിൽ ചടയമംഗലത്ത് ഇന്ന് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Source link