പൊലീസിന്റെ ‘സാറ്റർഡേ നൈറ്റ് ഷോ’; സ്പെഷൽ ഡ്രൈവിൽ ലഹരിയുമായി പിടിയിലായത് 232 പേർ


തിരുവനന്തപുരം∙ ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ പിടിയിലായത് 232 പേർ. നിരോധിത ലഹരിമരുന്ന് കൈവശം വച്ചതിന് 227 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും അധികൃതർ അറിയിച്ചു. വിവിധ കേസുകളിലായി 0.0253 കിലോഗ്രാം എംഡിഎംഎ 7.315 കിലോഗ്രാം കഞ്ചാവ്, 159 കഞ്ചാവ് ബീഡി എന്നിവയും പൊലീസ് പിടിച്ചെടുത്തു.പൊതുജനങ്ങളില്‍നിന്നു മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ടെന്നും ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. ലഹരിമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി  ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.


Source link

Exit mobile version