KERALAM

ബന്ധങ്ങള്‍ മുഴുവന്‍ വിദേശികളായ യുവാക്കളുമായി; അനില സാധനം കൂടുതലും ഒളിപ്പിച്ചത് സ്വകാര്യ ഭാഗത്ത്

കൊല്ലം: എംഡിഎംഎ കേസില്‍ അറസ്റ്റിലായ അനില രവീന്ദ്രന്‍ (35) വന്‍ ലഹരി റാക്കറ്റിന്റെ ഭാഗമെന്ന് പൊലീസ്. കൊല്ലം ജില്ലയിലെ ലഹരി സംഘങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന അനിലയ്ക്ക് എംഡിഎംഎ എത്തിച്ച് നല്‍കിയിരുന്നത് മുഴുവന്‍ വിദേശികളായ യുവാക്കളാണ്. ടാന്‍സാനിയയില്‍ നിന്നാണ് അനിലയ്ക്ക് ലഹരി ലഭിച്ചിരുന്നത്. നാല് വര്‍ഷം മുമ്പ് 2021ല്‍ എറണാകുളം ജില്ലയിലെ ഒരു ലഹരി കേസില്‍ തൃപുണ്ണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

50 ഗ്രാം എം ഡി എം എയുമായി പിടിയിലായ യുവതിയില്‍ നിന്ന് കൂടുതല്‍ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്കിടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 40.45 ഗ്രാം എം ഡി എം എയാണ് കണ്ടെത്തിയത്. ഇതോടെ യുവതിയില്‍ നിന്ന് 90.45 ഗ്രാം എം ഡി എം എ കണ്ടെത്തി.വെള്ളിയാഴ്ച ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് പനയം രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രന്‍ അറസ്റ്റിലായത്.

അനില സഞ്ചരിച്ച കര്‍ണാടക റജിസ്‌ട്രേഷന്‍ കാര്‍ ഇവരുടെ സുഹൃത്തിന്റേതാണെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയില്‍നിന്നു കാറില്‍ കൊല്ലത്തേക്ക് എംഡിഎംഎ കൊണ്ടുവരുമ്പോള്‍ അനിലയ്‌ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. കൊല്ലം സ്വദേശിയായ ഇയാള്‍ എറണാകുളത്ത് ഇറങ്ങി.

സിറ്റി ഡാന്‍സാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്.യുവതി നേരത്തെയും എം ഡി എം എ കേസില്‍ പ്രതിയാണ്. കര്‍ണാടകത്തില്‍ നിന്ന് വാങ്ങിയ എം ഡി എം എ കൊല്ലം നഗരത്തിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനയ്ക്കായി സ്വന്തം കാറില്‍ ഒരു യുവതി കൊണ്ടുവരുന്നതായി കമ്മിഷണര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗര പരിധിയില്‍ വ്യാപക പരിശോധന നടന്നിരുന്നു.

കൊല്ലം എ സി പി എസ് ഷെറീഫിന്റെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്ത് വച്ച് കാര്‍ കണ്ടു. പൊലീസ് കൈ കാണിച്ചിട്ടും നിറുത്തിയില്ല. തുടര്‍ന്ന് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് പൊലീസ് വാഹനം തടഞ്ഞിടുകയായിരുന്നു. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെത്തിയത്.


Source link

Related Articles

Back to top button