ജമ്മു കശ്‌മീരിലെ കത്വയിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ


ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഹിരാനഗർ സെക്ടർ മേഖലയിൽ‌ ഭീകരരുമായി ഏറ്റുമുട്ടൽ. ഇന്ത്യ – പാക്ക് അതിർത്തിയിലെ സന്യാൽ ഗ്രാമത്തിലാണ് ഇന്നു വൈകുന്നേരത്തോടെ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചതായി അധികൃതർ പറഞ്ഞു. ‌മേഖലയിൽ സംശയാസ്പദമായ രീതിയിൽ ആളുകളുടെ നീക്കങ്ങൾ കണ്ടെത്തിയതിനെ തുടർന്ന‌ാണ് സൈന്യം ഇവിടെ തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. കൂടുതൽ സേനയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.


Source link

Exit mobile version