കൊലപാതകം കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തിൽ: മുഖ്യപ്രതി ലിഷോയ് പിടിയിൽ‌, 4 പേർ കസ്റ്റഡിയിൽ


തൃശൂർ ∙ കുന്നംകുളം പെരുമ്പിലാവ് കൊലപാതകത്തിൽ മുഖ്യപ്രതി ലിഷോയ് പൊലീസ് പിടിയിൽ. കൊലപാതകത്തിനു പിന്നാലെ ലിഷോയ് ഒളിവിൽ പോയിരുന്നു. സംഭവത്തിൽ പെരുമ്പിലാവ് സ്വദേശി നിഖിലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ നാലു പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം. നിരവധി കേസുകളിൽ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ്‌ (27) ഇന്നലെ ലിഷോയുടെ വീടിനു മുന്നില്‍ വച്ചാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് വാടകയ്ക്കു താമസിക്കുന്നയാളുമാണ് കൊല്ലപ്പെട്ട അക്ഷയ്. ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം.ഭാര്യയോടൊപ്പം ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയ്‌യുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു കൊല്ലപ്പെട്ട അക്ഷയും ലിഷോയിയും ബാദുഷയും. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 


Source link

Exit mobile version