ഫായിസിന്റെ വയറ്റിൽ എംഡിഎംഎ തന്നെ, സ്ഥിരീകരിച്ച് ഡോക്ടർമാർ; വിഴുങ്ങിയത് പൊലീസിനെ കണ്ടപ്പോൾ

താമരശ്ശേരി ∙ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. അരയേറ്റുംചാലിൽ സ്വദേശി ഫായിസിന് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് വയറ്റിൽ എംഡിഎംഎ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ സിടി സ്‌കാന്‍ എടുത്തു. അതില്‍ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി അടക്കമുള്ള തുടര്‍ പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല. ഫായിസ് വീട്ടിൽ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചിരുന്നു. വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബഹളം. പൊലീസ് എത്തിയപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെയാണ് ഇയാൾ എംഡിഎംഎ വിഴുങ്ങിയത്. ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
Source link