CINEMA
എമ്പുരാനായി പ്രാർത്ഥനയോടെ മല്ലിക സുകുമാരൻ

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മല്ലിക സുകുമാരൻ. എമ്പുരാൻ സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രാര്ഥനയുമായാണ് മല്ലിക അമ്പലത്തിൽ എത്തിയത്. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ മല്ലിക സുകുമാരൻ പങ്കുവച്ചു. സഹോദരനും മൂത്ത ചേച്ചിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് മല്ലിക സുകുമാരൻ പങ്കുവച്ചത്. മാർച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാൻ.മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.
Source link