ജമ്മു: ജമ്മുകാഷ്മീരിലെ സാംബാ ജില്ലയിൽ നിരോധിത ഡ്രോൺ മേഖലയായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കാന്പസിനുമുകളിലൂടെ പറന്ന ഡ്രോൺ കാമറ പിടിച്ചെടുത്തു. ആളുകൾ തിങ്ങിപ്പാർക്കുന്ന കെട്ടിടസമുച്ചയത്തിനുമുകളിലേക്ക് ഡ്രോൺ തകർന്നുവീഴുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശവാസികൾ അറിയിച്ചതിനു പിന്നാലെ വിജയ്പുർ പോലീസെത്തി ഡ്രോൺ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Source link
ജമ്മു എയിംസിനുമുകളിൽ ഡ്രോൺ
