KERALAMLATEST NEWS

വാരപ്പെട്ടിയിലെ ആശമാർക്ക് പഞ്ചായത്തിന്റെ 1500 രൂപ ഇൻസെന്റീവ്

കോതമംഗലം: നാട്ടിലെ ആശാവർക്കർമാർക്ക് പ്രതിമാസം 1500 രൂപ വീതം ഇൻസെന്റീവ് പ്രഖ്യാപിച്ച് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. 13 ആശമാരുണ്ട്. ഇവർക്ക് ഓരോ ടാബും നൽകും. അഞ്ച് ലക്ഷം രൂപയാണ് ഇതിനായി ബഡ്ജറ്റിൽ വകയിരുത്തിയത്. ആശമാർ ഇൻസന്റീവ് വർദ്ധനയ്ക്കുൾപ്പെടെ 41 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുമ്പോഴാണ് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റെ തീരുമാനം.

മാലിന്യമുക്ത കേരളം ക്യാമ്പയിനോടനുബന്ധിച്ച് മാതൃകാ എം.സി.എഫ് (പ്ളാസ്റ്റിക് ഉൾപ്പെടെ ശേഖരിക്കുന്ന കേന്ദ്രങ്ങൾ) പഞ്ചായത്തിൽ സ്ഥാപിക്കുമെന്നാണ് ബഡ്ജറ്റിലെ മറ്റൊരു പ്രഖ്യാപനം. ഇതിനായി ഒരു കോടി രൂപ വകയിരുത്തി. വൈസ് പ്രസിഡന്റ് ബിന്ദു ശശിയാണ് 29 കോടി 15 ലക്ഷം രൂപ വരവും 28 കോടി 29 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ചത്.


Source link

Related Articles

Back to top button