സിംഗിൾ ഷോട്ട് ഫൈറ്റ് ഡ്യൂപ്പില്ലാതെ ലാൽ സർ ചെയ്തെന്ന് പൃഥ്വി; ‘ക്രൂരനായ സംവിധായകൻ’ എന്നു വിളിച്ചതിന് കാരണമുണ്ടെന്ന് മോഹൻലാൽ


‘ലൂസിഫർ’ പോലൊരു ബ്രഹ്മാണ്ഡ സിനിമയുടെ പ്രോജക്ടുമായി ഇതുവരെ ഒരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ലാത്ത ഒരാൾ സമീപിച്ചപ്പോൾ ഉടനടി സമ്മതിക്കാൻ മോഹൻലാൽ പ്രകടിപ്പിച്ച ആത്മവിശ്വാസം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പൃഥ്വിരാജ്. മുരളി ഗോപിയും പൃഥ്വിരാജും ചേർന്ന് ഒരു മോശം സിനിമ ഒരിക്കലും നിർമിക്കില്ലെന്ന ബോധ്യമാണ് തന്റെ ആത്മവിശ്വാസത്തിന് കാരണമെന്ന് മോഹൻലാൽ വെളിപ്പെടുത്തി. ഈ ആത്മവിശ്വാസമായിരുന്നു തനിക്കുണ്ടായ വലിയ സമ്മർദ്ദമെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ‘ദ് ഹോളിവുഡ് റിപ്പോർട്ടറി’ന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജും മോഹൻലാലും മനസ്സു തുറന്നത്. ∙ ആക്‌ഷൻ എപ്പോഴും ഹരം


Source link

Exit mobile version