ബിജെപിയുമായി ഭിന്നതയില്ലെന്ന് ആർഎസ്എസ്

ബംഗളൂരു: പരസ്പര വിശ്വാസത്തിലധിഷ്ഠിതമായാണ് ആർഎസ്എസും ബിജെപിയും മുന്നോട്ടുപോകുന്നതെന്നും ഭിന്നതയുണ്ടെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്നും ആർഎസ്എസ്. സംഘടനയ്ക്ക് 32 പരിവാർ സംഘടനകളാണുള്ളത്. ഭരണപരമായ തീരുമാനമെടുക്കാൻ അതതു സംഘടനകൾക്ക് അധികാരമുണ്ട്.
ബിജെപിയുടെ തീരുമാനങ്ങളെ ആർഎസ്എസ് സ്വാധീനിക്കുന്നുവെന്നത് തെറ്റാണ്. പരിവാർ സംഘടനകളോടൊപ്പം പരസ്പരവിശ്വാസത്തോടെ മുന്നോട്ടുപോകുന്നതാണ് ആർഎസ്എസിന്റെ രീതിയെന്നും ആർഎസ്എസ് നേതൃത്വം വിശദീകരിച്ചു.
Source link