ഗൗരിയുമായി സന്തോഷത്തോടെ കഴിയണമെന്ന് ആമിറിന്റെ സഹോദരി നിഖത് ഹെഗ്ഡെ

തന്റെ അറുപതാം പിറന്നാളിന് മുന്നോടിയായി പുതിയ പ്രണയിനി ഗൗരി സ്പ്രാറ്റുവിനെ പരിചയപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ആമിർ ഖാന്റെ സഹോദരി നിഖത് ഹെഗ് ഡെ. ആമിറിന്റെയും ഗൗരിയുടെയും ബന്ധത്തിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. ഗൗരി മികച്ച വ്യക്തിയാണ്. ഇരുവരും ഒരുമിച്ച് സന്തോഷത്തോടെ കഴിയുകയാണ് വേണ്ടത്. നിഖതിന്റെ വാക്കുകൾ.

മുംബയ്‍യിൽ എമ്പുരാന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ആനിറിന്റെ സഹോദരി ഇത്തരത്തിൽ പ്രതികരിച്ചത്. നിഖാത് എമ്പുരാനിൽ വേഷമിടുന്നുണ്ട്. നിഖത് അവതരിപ്പിക്കുന്ന സുഭദ്ര ബെൻ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ ടീസർ നേരത്തേ പുറത്തിറങ്ങിയിരുന്നു.അതേസമയം ബംഗ്ളൂരു സ്വദേശിനിയാണ് ഗൗരി . 25 വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെങ്കിലും കഴിഞ്ഞ ഒന്നരവർഷത്തിനിടയിലാണ് പ്രണയത്തിലായതെന്ന് ആമിർ വ്യക്തമാക്കിയിരുന്നു. ”ശാന്തമായി കഴിയുന്ന എനിക്ക് സമാധാനം നൽകുന്ന ഒരാളെ ഞാൻ തിരയുകയായിരുന്നു. അവൾ അവിടെ ഉണ്ടായിരുന്നു” എന്നാണ് ഗൗരിയുമായി ഒന്നിച്ചതിനെക്കുറിച്ച് ആമിർ പറഞ്ഞത്. അനുകമ്പയുള്ള മാന്യനായ,​ കരുതലുള്ള ഒരാളെയാണ് താൻ ആഗ്രഹിച്ചതെന്ന് ഗൗരി പറഞ്ഞതായി ആമിർ. എന്നിട്ട് നീ,​ എന്നെയാണോ കണ്ടെത്തിയത് എന്നാണ് താൻ ഗൗരിയോട് തിരിച്ചു ചോദിച്ചു. ഗൗരിയുമായുള്ള പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഇരുവരും മുംബയ് നഗരത്തിൽ ഒരുമിച്ച് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.


Source link
Exit mobile version