INDIA
മ്യാൻമർ സ്വദേശികളെ മണിപ്പുരിൽനിന്നു നാടു കടത്തി

ഇംഫാൽ: മണിപ്പുരിലേക്ക് നുഴഞ്ഞുകയറിയ 27 മ്യാൻമർ പൗരന്മാരെ നാടുകടത്തി. തെങ്നോപാലിൽ ജില്ലയിലെ മോറയിൽ ഇന്തോ-മ്യാൻമർ സൗഹൃദകവാടത്തിൽ ഒരു കുട്ടി ഉൾപ്പെടെ 27 പേരെ മ്യാൻമർ അധികൃതർക്കു കൈമാറുകയായിരുന്നു.
വിദേശത്തുനിന്നും എത്തി അനധികൃതമായി രാജ്യത്ത് തുടരുന്നവരെ പാർപ്പിക്കുന്ന ഇംഫാലിലെ സജിവ്വ ജയിലിൽനിന്നാണ് 27 പേരെയും അതിർത്തിയിലേക്കു കൊണ്ടുവന്നത്.
Source link