കണ്‍വെർജൻസ് ഇന്ത്യ എക്സ്പോയ്ക്ക് സമാപനം

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെക്ഇൻഫ്രാ എക്സ്പോ ആയ കണ്‍വെർജൻസ് ഇന്ത്യ എക്സ്പോയിൽ കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലെ 24 സ്റ്റാർട്ടപ്പുകൾ പങ്കെടുത്തു. മുപ്പതോളം നിക്ഷേപക ചർച്ചകൾക്കും ബിസിനസിലേക്ക് എത്തിച്ചേക്കാവുന്ന നൂറോളം ചർച്ചകൾക്കും എക്സ്പോ വേദിയായി. ന്യൂഡൽഹി പ്രഗതി മൈതാൻ ഭാരത് മണ്ഡപത്തിൽ നടന്ന എക്സ്പോയുടെ 32-ാമതു പതിപ്പാണിത്. കണ്‍വർജൻസ് ഇന്ത്യ 2025ലെ സ്റ്റാർട്ടപ്പ് പിച്ച് ഹബിൽ കേരളത്തിൽ നിന്നുള്ള ‘ഫ്യൂസ് ലേജ് ഇന്നവേഷൻസ്’ ഒന്നാമതെത്തി. സ്റ്റാർട്ടപ്പ് പിച്ച് ഹബിന്റെ അവസാന റൗണ്ടിലെത്തിയ സ്റ്റാർട്ടപ്പുകളിൽ നാലെണ്ണം കേരളത്തിൽ നിന്നെന്നതും ശ്രദ്ധേയമായി.
‘മോജ് ജീനി ഐടി സൊല്യൂഷൻസ് ’ സ്റ്റാർട്ടപ്പ് ഒരു അന്താരാഷ്ട്ര ഉച്ചകോടിയുമായി സഹകരിച്ച് വർത്തിക്കുന്നതിനുള്ള പ്രാരംഭഘട്ട ചർച്ചകൾ തുടങ്ങി. ‘സീഡിസ് ടെക്നോളജീസ്’ സ്റ്റാർട്ടപ്പ് മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷനുമായി ചേർന്ന് വിപണി വിപുലീകരിക്കുന്നതിനുള്ള ചർച്ചകൾക്ക് എക്സ്പോയിൽ തുടക്കം കുറിച്ചു. കേരളത്തിന് പുറത്തുനിന്ന് എത്തിയ സംസ്ഥാന പ്രതിനിധികളോടൊപ്പം രാജ്യാന്തര പ്രതിനിധികളും കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ സേവന, ഉത്പന്നങ്ങളിൽ താത്പര്യം പ്രകടിപ്പിക്കുകയും സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുകയും ചെയ്തു.

Source link