ആശാവർക്കർമാരുടെ പ്രശ്നങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും: വീണാ ജോർജ്

പ്രദീപ് മാനന്തവാടി | Sunday 23 March, 2025 | 2:40 AM
കൽപ്പറ്റ: ആശാവർക്കർമാരുടെ പ്രശ്നങ്ങൾ ഉൾപ്പെടെ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രിവീണാ ജോർജ്. ആശാവർക്കർമാരോട് നിരാഹാര സമരത്തിലേക്ക് നീങ്ങരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. വുമൺ വോളണ്ടിയർ എന്ന വിഭാഗത്തിൽ നിന്ന് ആശാവർക്കർമാരെ മാറ്റേണ്ടതുണ്ട്. ഇതെല്ലാംകേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രമന്ത്രിയെ കാണാൻ അപേക്ഷ നൽകിയിട്ടുണ്ട്. വയനാട് മെഡിക്കൽ കോളേജും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. വയനാട് ,കാസർകോട് ജില്ലകളിൽ മെഡിക്കൽ കോളേജ് സംബന്ധിച്ച പ്രശ്നമുണ്ട്. വയനാട്ടിൽ ബോയ്സ് ടൗണിലെ ഭൂമി സംബന്ധിച്ച നിയമ പ്രശ്നങ്ങൾ മറികടക്കാനുള്ള ശ്രമത്തിലാണ്. ഈ ഭൂമി ഏറ്റെടുത്തത് സംബന്ധിച്ച് നേരത്തെ ഹൈക്കോടതി സാങ്കേതിക കാര്യമാണ് ചൂണ്ടിക്കാട്ടിയത്. വയനാട് മെഡിക്കൽ കോളേജ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Source link