കുട്ടനാട്ടില്‍ ഗ്രാമവികസനത്തിന് എല്‍ഐസി സഹായം

കൊച്ചി: എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ സിഎസ്ആര്‍ മുഖേന നടപ്പാക്കിയ സുജലം പദ്ധതിയിലൂടെ കുട്ടനാട്ടിലെ ഗ്രാമവികസനത്തിന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് 1.54 കോടി സംഭാവന നല്കി. കുട്ടനാട്ടിലെ ജലസുരക്ഷയും ഗ്രാമവികസനവും വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കായാണു തുക വിനിയോഗിക്കുക. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കുട്ടനാട്ടിലെ ഒമ്പത് പഞ്ചായത്തുകളിലായി 6,600 ലധികം പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്ന 560 മഴവെള്ള സംഭരണ ടാങ്കുകളുടെ നിര്‍മാണത്തിനായി എല്‍ഐസി എച്ച്എഫ്എല്‍ 4.36 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.
എടത്വ ചങ്ങങ്കരിയിലുള്ള ദേവസ്വം ബോര്‍ഡ് യുപി സ്കൂളില്‍ സുജലം പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ എല്‍ഐസി എച്ച്എഫ്എല്‍ ജോയിന്റ് ജനറല്‍ മാനേജര്‍ എ. ഗോപകുമാര്‍, ആലപ്പുഴ എല്‍ഐസി എച്ച്എഫ്എല്‍ ഏരിയ മാനേജര്‍ ഡി. ഗൗതം എന്നിവര്‍ പങ്കെടുത്തു. ഗ്രാമീണ സമൂഹങ്ങളെ ശക്തീകരിക്കുന്നതിനും ജലക്ഷാമം നേരിടുന്നതിനും കാര്ഷികസ്ഥിരതയ്ക്കും ഗ്രാമീണക്ഷേമത്തിനും സംഭാവന നല്കുന്നതിനുമാണ് ഇത്തരം സംരംഭങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതെന്ന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് അധികൃതര്‍ വ്യക്തമാക്കി.

Source link