SPORTS
ഡുപ്ലാന്റിസിനു സ്വർണം

നാൻജിംഗ്: ലോക ഇൻഡോർ ചാന്പ്യൻഷിപ്പിൽ സ്വീഡന്റെ സൂപ്പർ താരം അർമാൻഡ് ഡുപ്ലാന്റിസിനു സ്വർണം. പുരുഷ വിഭാഗം പോൾവോൾട്ടിൽ 6.15 മീറ്റർ ക്ലിയർ ചെയ്ത് ഡുപ്ലാന്റിസ് സ്വർണം സ്വന്തമാക്കി. 100-ാം തവണയാണ് ഡുപ്ലാന്റിസ് ആറു മീറ്ററിനു മുകളിൽ ക്ലിയർ ചെയ്യുന്നത്. ലോകത്തിൽ 100 തവണ 6.00 മീറ്റർ ഉയരം ക്ലിയർ ചെയ്യുന്ന ആദ്യ പോൾവോട്ടറാണ് ഇരുപത്തഞ്ചുകാരനായ അർമാൻഡ് ഡുപ്ലാന്റിസ്.
Source link