KERALAMLATEST NEWS

പോക്‌സോ കേസ് റദ്ദാക്കണം, സുപ്രീം കോടതിയിൽ ഹർജി നൽകി സംവിധായകൻ ശാന്തിവിള ദിനേശ്

ന്യൂഡൽഹി: പോക്‌സോ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നടനും സംവിധായകനുമായ ശാന്തിവിള ദിനേശ് സുപ്രീം കോടതിയിൽ. സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന് കാട്ടി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിനേശിനെതിരെ കേസെടുത്തത്. കേസിന് പിന്നിൽ മലയാളത്തിലെ ഒരു സംവിധായകനാണ് എന്നാണ് ദിനേശിന്റെ ഹർജിയിലെ വാദം. ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ കഴിഞ്ഞമാസം ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഫോട്ടോ ഉപയോഗിച്ച് യൂട്യൂബിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയതിനെ തുടർന്ന് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് നേരത്തെ സാന്ദ്ര തോമസ് നൽകിയ പരാതിയിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഇതേത്തുടർന്ന് ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ വീഡിയോ പ്രചരിപ്പിച്ച് അപമാനിച്ചുവെന്നാണ് സാന്ദ്ര തോമസിന്റെ പരാതിയിൽ പറയുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, SANTHIVILA DINESH, SUPREME COURT, POCSOCASE


Source link

Related Articles

Back to top button