BUSINESS
രൂപയ്ക്ക് ആശ്വാസം, സെന്‍സെക്സ് പുതിയ റെക്കോര്‍ഡിലേക്ക്, പക്ഷേ നിക്ഷേപകര്‍ക്ക് ജാഗ്രത വേണം

ഇന്ത്യന്‍ സാമ്പത്തിക വിപണികള്‍ ശുഭാപ്തി വിശ്വാസത്തിലാണിപ്പോൾ. രൂപ അമേരിക്കന്‍ ഡോളറിനെതിരെ ശക്തി പ്രാപിക്കുകയും സെന്‍സെക്സ് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയുമാണ്. വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്, സാമാന്യം സ്ഥിരതയുള്ള സാമ്പത്തിക സാഹചര്യങ്ങള്‍, നിക്ഷേപകരുടെ അനുകൂലമായ നിലപാട് എന്നിവയെല്ലാം വിപണിയിലെ മുന്നേറ്റത്തിന് ഊര്‍ജം നല്‍കുന്നു.രൂപയുടെ കരുത്തും വിദേശനാണ്യ ശേഖരവുംഇന്ത്യന്‍ രൂപ കരുത്ത് പ്രകടിപ്പിച്ച് അമേരിക്കന്‍ ഡോളറിനെതിരേ 86 എന്ന നിലയിലാണ്. ഓഹരി, കടപ്പത്ര വിപണികളിലേക്ക് ഒഴുകിയെത്തുന്ന വിദേശ നിക്ഷേപങ്ങളും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിലെ സ്ഥിരമായ വര്‍ധനവുമാണ് രൂപയുടെ മൂല്യവര്‍ധനവിന് പ്രധാന കാരണം. ആര്‍.ബി.ഐയുടെ തന്ത്രപരമായ ഇടപെടലുകളും ആഗോള ക്രൂഡ് ഓയില്‍ വിലയിലെ കുറവും കറന്‍സിയെ കൂടുതല്‍ സ്ഥിരമാക്കിയിട്ടുണ്ട്.
Source link