ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ബംഗളൂരു: മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. കോഴിക്കോട് സ്വദേശിനി ലക്ഷ്‌മി മിത്ര (21) ആണ് മരിച്ചത്. ബംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെയായിരുന്നു സംഭവം. ബിബിഎ ഏവിയേഷൻ മൂന്നാംവർഷ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്‌മി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ലക്ഷ്‌മി മിത്ര ചാടുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വിദ്യാർത്ഥിനിയുടെ മാതാപിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
TAGS: NEWS 360, NATIONAL, NATIONAL NEWS, LAKSHMI MITHRA, BENGALURU, STUDENT DEATH
Source link