BUSINESS

market bits വിപണിയുടെ മൂഡ്‌ മാറിയത്‌ എന്തുകൊണ്ട്‌? ഇനി ഏതുനിലയില്‍ സ്ഥിരീകരണം നടത്തും?


ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം നിക്ഷേപകരുടെ വൈകാരിക നില എത്രത്തോളം പ്രധാനമാണെന്ന വസ്‌തുത ഒരിക്കല്‍ കൂടി നമ്മെ ബോധ്യപ്പെടുത്തുന്ന നീക്കങ്ങളാണ്‌ പോയ ദിവസങ്ങളില്‍ കണ്ടത്‌. പ്രതികൂലമായ വൈകാരിക നിലയിലുണ്ടായ മാറ്റം അതുവരെ വിപണിയില്‍ ലാഭം ഉണ്ടാക്കികൊണ്ടിരുന്ന, കരടികളുടെ നില തെറ്റിക്കുന്ന ‘ഷോര്‍ട്ട്‌ കവറിങ് റാലി’ യ്‌ക്കാണ്‌ കഴിഞ്ഞ വാരം വഴിയൊരുക്കിയത്‌.കഴിഞ്ഞ ഒരാഴ്‌ച കൊണ്ട്‌ നിഫ്‌റ്റി ഏകദേശം 1000 പോയിന്റാണ്‌ ഉയര്‍ന്നത്‌. തുടര്‍ച്ചയായി അഞ്ച്‌ ദിവസം ഓഹരി വിപണി മുന്നേറ്റം നടത്തുകയും നിഫ്‌റ്റിയ്‌ക്ക്‌ 22,800 പോയിന്റിലുണ്ടായിരുന്ന ശക്തമായ പ്രതിരോധം മറികടക്കപ്പെടുകയും ചെയ്‌തപ്പോള്‍ നേരത്തെയുള്ള ഷോര്‍ട്ട്‌ പൊസിഷനുകള്‍ അവസാനിപ്പിക്കാന്‍ ട്രേഡര്‍മാര്‍ നിര്‍ബന്ധിതരായി. ഈ ഷോര്‍ട്ട്‌ കവറിങാണ്‌ വിപണിയുടെ ശക്തമായ കരകയറ്റത്തിന്‌ വഴിയൊരുക്കിയത്‌.കഴിഞ്ഞയാഴ്‌ചത്തെ ആദ്യത്തെ നാല്‌ ദിവസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 11,586 കോടി രൂപയുടെ ഇന്‍ഡക്‌സ്‌ ഫ്യൂച്ചേഴ്‌സ്‌ കരാറുകളാണ്‌ വാങ്ങിയത്‌. മാര്‍ച്ച്‌ 13ന്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്‍ഡക്‌സ്‌ ഫ്യൂച്ചേഴ്‌സിലെ ലോങ്-ഷോര്‍ട്ട്‌ റേഷ്യോ 0.23 ആയിരുന്നു. അതായത്‌ ഓരോ ലോങ് പൊസിഷനും ഏകദേശം അഞ്ച്‌ ഷോര്‍ട്ട്‌ പൊസിഷനുകള്‍ എന്നതായിരുന്നു അനുപാതം. അതേ സമയം വിപണിയിലെ മുന്നേറ്റത്തെ തുടര്‍ന്ന്‌ ഈ അനുപാതം 0.42 ആയി ഉയര്‍ന്നു. അതായത്‌ ഓരോ ലോങ് പൊസിഷനും രണ്ടിലേറെ ഷോര്‍ട്ട്‌ പൊസിഷനുകള്‍ എന്നതാണ്‌ ഇപ്പോഴത്തെ അനുപാതം. നേരത്തെ സൂചികകളില്‍ നടത്തിയ ഷോര്‍ട്ട്‌ പൊസിഷനുകള്‍ നല്ലൊരു ശതമാനം അവസാനിപ്പിക്കാന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമായി.


Source link

Related Articles

Back to top button