KERALAM

തട്ടിക്കൊണ്ടുപോയ വാഹനത്തിൽ വച്ച് ബിജുവിനെ കൊലപ്പെടുത്തി; കാരണം ബിസിനസിലെ സാമ്പത്തിക തർക്കം

തൊടുപുഴ: ചുങ്കത്ത് മൂന്ന് ദിവസം മുൻപ് കാണാതായ ബിജു ജോസഫിന്റെ കൊലപാതകത്തിന് പിന്നിൽ ബിസിനസ് പാട്ണർമാർക്കിടയിൽ ഉണ്ടായ സാമ്പത്തിക തർക്കമാണ് കാരണമെന്ന് പൊലീസിന്റെ നിഗമനം. ആദ്യം കാണാനില്ലെന്ന കേസാണ് റജിസ്റ്റർ ചെയ്തത്. ഈ കേസിൽ അന്വേഷണം നടക്കുമ്പോഴാണ് ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളുണ്ടായിരുന്നുവെന്ന് കണ്ടത്തിയത്. അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കുകയായിരുന്നെന്ന് ഒന്നാം പ്രതി ജോമോൻ സമ്മതിച്ചിട്ടുണ്ട്. മൂന്ന് പേരെയാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തത്. കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണ്. സംഭവത്തിൽ പ്രതിയായ നാലാമൻ കാപ്പ ചുമത്തപ്പെട്ട് ജയിലിലാണുള്ളത്. അയാൾക്കെതിരെയും നടപടിയുണ്ടാകും. തട്ടിക്കൊണ്ടുപോയ വണ്ടിയിൽ നിന്ന് തന്നെ ബിജു കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്.

കൊല്ലപ്പെട്ട ബിജുവും പ്രതികളെന്ന് സംശയിക്കുന്ന ഒരാളും തമ്മിൽ ബിസിനസ് പങ്കാളികളായിരുന്നു. ദേവമാത എന്ന പേരിലുള്ള കാറ്ററിംഗ് സ്ഥാപനവും മൊബൈൽ മോർച്ചറിയും ഇവർ നടത്തിയിരുന്നു. എന്നാൽ പിന്നീട് ബിസിനസ് പങ്കാളിത്തത്തിന്റെ പേരിൽ സാമ്പത്തിക തർക്കമുണ്ടായി. കോടതയിൽ കേസുമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.


Source link

Related Articles

Back to top button