WORLD
ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രയേല്‍ കൊലപ്പെടുത്തി

ടെല്‍ അവീവ്: തെക്കന്‍ ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സേന. ഹമാസിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവന്‍ കൂടിയാണ് തബാഷ്. 2023 ഒക്ടോബര്‍ 7 ആക്രമണത്തില്‍ ഇസ്രയേലിലേക്കുള്ള നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചയാണ് തബാഷ്. അതേസമയം, ഇസ്രയേല്‍ സേനയുടെ പ്രസ്താവനയോട് ഹമാസ് പ്രതികരിച്ചിട്ടില്ല.ഖാന്‍ യൂനിസ് ബ്രിഗേഡിലെ ഒരു ബറ്റാലിയന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ ഹമാസിലെ ഒട്ടേറെ ഉയര്‍ന്ന സ്ഥാനങ്ങള്‍ തബാഷ് വഹിച്ചിരുന്നു. തെക്കന്‍ ഗാസയിലെ ഹമാസിന്റെ സായുധവിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ഇയാള്‍ നേതൃത്വം നല്‍കിയിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് എക്സ് പോസ്റ്റില്‍ പറയുന്നു.
Source link