WORLD
'സുനിത വില്യംസിന് ഓവര്‍ടൈം ആനുകൂല്യം ലഭിക്കുമോ?'; ചോദ്യം ട്രംപിനോട്, മറുപടി ഇങ്ങനെ ..

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ (ഐഎസ്എസ്) 286 ദിവസത്തെ വാസത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലെത്തിയത്. എട്ടു ദിവസത്തെ ദൗത്യത്തിന് പോയ ഇരുവര്‍ക്കും സാങ്കേതിക തകരാര്‍ കാരണം ബഹിരാകാശത്ത് 278 ദിവസമാണ് അധികം കഴിയേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് വൈറ്റ് ഹൗസില്‍ വെച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യമുയര്‍ന്നത്. നാസയുടെ ബഹിരാകാശ യാത്രികര്‍ക്ക് ഓവര്‍ടൈമിന് ഏതെങ്കിലും തരത്തിലുള്ള അധിക വേതനം ലഭിക്കുമോ എന്നതായിരുന്നു ചോദ്യം. ഇതിനോട് ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ‘ഇക്കാര്യം ആരും തന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടില്ല. അക്കാര്യം തന്റെ മുന്നിലെത്തിയാല്‍, എന്റെ സ്വന്തം പോക്കറ്റില്‍നിന്ന് ഞാനത് നല്‍കും’.
Source link