WORLD

15-കാരനുമായി ബന്ധം, കുഞ്ഞിന് ജന്മംനൽകി; 30 വർഷത്തിനുശേഷം വെളിപ്പെടുത്തി ഐസ്‌ലൻഡ് മന്ത്രി, രാജിവെച്ചു


റെയ്ക്യാവീക്ക് (ഐസ്‌ലന്‍ഡ്‌): 15 കാരനുമായുള്ള ശാരീരികബന്ധത്തിൽ തനിക്കൊരു കുഞ്ഞുപിറന്നിരുന്നെന്ന് വെളിപ്പെടുത്തി ഐസ്‌ലന്‍ഡ്‌ വിദ്യാഭ്യാസ-ശിശുക്ഷേമ വകുപ്പ് മന്ത്രി അഷ്തിൽദിഷ് ലോവ തോർസ്ഡോട്ടിർ. 36 വർഷം മുമ്പായിരുന്നു ഇതെന്നുപറഞ്ഞ അവർ മന്ത്രിസ്ഥാനം രാജിവെച്ചു. സംഭവം നടക്കുമ്പോൾ 22 വയസായിരുന്നു ലോവയ്ക്ക്. ഐസ്‌ലന്‍ഡ്‌ മാധ്യമ സ്ഥാപനമായ വിസിറിന് നൽകിയ അഭിമുഖത്തിലാണ് 58കാരിയായ അഷ്തിൽദിഷ് ലോവ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. 22 വയസ്സുള്ളപ്പോൾ ഒരു മതസംഘടനയിൽ കൗൺസിലറായിരുന്നപ്പോഴാണ് താൻ ആ ബന്ധം ആരംഭിച്ചതെന്ന് അവർ പറഞ്ഞു. വീട്ടിലെ പ്രയാസങ്ങൾകാരണം ഇതേ സംഘടനയിൽത്തന്നെ അഭയാർത്ഥിയായി എത്തിയതായിരുന്നു അന്ന് 15 വയസുണ്ടായിരുന്ന കൗമാരക്കാരനെന്ന് ഐസ്‌ലാൻഡിക് വാർത്താ ഏജൻസിയായ ആർ‌യുവി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. കുട്ടിക്ക് ജന്മം നൽകുമ്പോൾ ലോവയ്ക്ക് 23 വയസായിരുന്നു. കൗമാരക്കാരന് 16-ഉം.


Source link

Related Articles

Back to top button