KERALAMLATEST NEWS
എം.ഡി.എം.എ വിഴുങ്ങിയെന്ന് സംശയം: യുവാവിനെ മെഡി. കോളേജിലേക്ക് മാറ്റി

കോഴിക്കോട്: നാട്ടുകാരുടെ പരാതിയിൽ പൊലീസ് അറസ്റ്റുചെയ്ത യുവാവിനെ എം.ഡി.എം.എ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയെന്ന സംശയത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മയക്കുമരുന്ന് ഉപയോഗിച്ച് വീട്ടിൽ നിരന്തരം ശല്യമുണ്ടാക്കുന്നെന്ന പരാതിയിലാണ് താമരശ്ശേരി ചുടലമുക്കിൽ താമസിക്കുന്ന അരയയേറ്റുംചാലിൽ സ്വദേശിയായ ഫായിസിനെ അറസ്റ്റുചെയ്തത്. വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബഹളം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ താമരശ്ശേരി പൊലീസ് യുവാവിനെ ബലംപ്രയോഗിച്ച് പിടികൂടി. തുടർന്ന് വൈദ്യപരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. പിടികൂടിയ സമയം ഇയാൾ എം.ഡി.എം.എ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയെന്നാണ് സംശയം. ആദ്യം താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു.
Source link