KERALAMLATEST NEWS

പീഡനക്കേസ്: അഭിഭാഷകന്റെ മുൻകൂർ ജാമ്യഹർജി തള്ളി

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചെന്ന കേസിൽ അഭിഭാഷകന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. പ്ലസ്ടു വിദ്യാർത്ഥിനിയായ കുട്ടിയെ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ലൈംഗികമായി പീഡിപ്പിച്ച പ്രതി അഭിഭാഷകവൃത്തിയെ അപമാനിച്ചെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. മലപ്പുറം പൊന്നാനി തോട്ടത്തിൽ വീട്ടിൽ നൗഷാദിന്റെ (58) മുൻകൂർ ജാമ്യഹർജിയാണ് തള്ളിയത്. വിക്ടിം റൈറ്റ് സെന്റർ പ്രോജക്ട് കോഓർഡിനേറ്റർ വഴിയാണ് പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. കോന്നി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.


Source link

Related Articles

Back to top button