INDIA

ജഡ്ജിയുടെ പേര് സിബിഐയുടെ എഫ്ഐആറിലും: തീപിടിച്ച ചാക്കുകൾക്കിടയിൽ കറൻസി നോട്ടും?


ന്യൂഡൽഹി∙ ഔദ്യോഗിക വസതിയിൽനിന്നു കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകൾ കണ്ടെത്തിയെന്ന ആരോപണം നേരിടുന്ന ഡൽഹി ഹൈക്കോടതിയിലെ ജഡ്ജി യശ്വന്ത് വർമയുടെ പേര് 2018ലെ ഒരു സിബിഐ എഫ്ഐആറിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നു. ഷുഗർ മിൽ തട്ടിപ്പ് കേസിലെ എഫ്ഐആറിലാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ പേര് ഉൾപ്പെട്ടിരിക്കുന്നത്. സിംഭാവോലി ഷുഗർ മിൽസ് ഡയറക്ടർമാർ, നോൺ – എക്സിക്യൂട്ടീവ് ഡയറക്ടറായ യശ്വന്ത് വർമ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് സിബിഐയുടെ എഫ്ഐആർ. ∙ തട്ടിപ്പ് എങ്ങനെ? ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് (ഒബിസി) ആണ് പരാതിക്കാർ. വ്യാജ വായ്പാ പദ്ധതിയുടെ പേരിൽ‍ ബാങ്കിനെ തട്ടിച്ചു എന്നായിരുന്നു പരാതി. 2012 ജനുവരി മുതൽ മാർച്ച് വരെ ഒബിസിയുടെ ഹാപുർ ശാഖയിൽനിന്ന് 5,762 കർഷകർക്കായി 148.59 കോടി രൂപയാണു വിതരണം ചെയ്തത്. വളവും വിത്തുകളും വാങ്ങാൻ കർഷകരെ സഹായിക്കാനായിരുന്നു ഈ പണം. ഈ പണം കർഷകരുടെ വ്യക്തിഗത അക്കൗണ്ടിൽ എത്തുന്നതിനു മുൻപ് ഒരു എസ്ക്രോ അക്കൗണ്ടിൽ സൂക്ഷിക്കാനായിരുന്നു ധാരണ. സിംഭാവോലി ഷുഗർ മിൽസ് ആണ് ഈ വായ്പയ്ക്ക് ഗ്യാരന്റി നിന്നത്. സിംഭാവോലി ഷുഗർ മിൽസ് വ്യാജ കെവൈസി രേഖകൾ സമർപ്പിച്ചു പണം തട്ടുകയായിരുന്നുവെന്നു ദേശീയ മാധ്യമങ്ങൾ എഫ്ഐആർ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. 2015 മാർച്ചിൽ ഇതു തട്ടിപ്പാണെന്ന് ഒബിസി വ്യക്തമാക്കുകയും ചെയ്തു. ആകെയുള്ള 109.08 കോടിയിൽ 97.85 കോടി നഷ്ടപ്പെട്ടുവെന്നും അവർ വ്യക്തമാക്കി. കമ്പനിയുടെ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ എന്നത് അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മരുമകനായ ഗുർപാൽ സിങ് ആയിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തര അന്വേഷണം നടത്തിയിരുന്നു. 


Source link

Related Articles

Back to top button