LATEST NEWS
പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ല; ക്ലബ് പ്രവർത്തകർക്ക് നേരെ ലഹരി മാഫിയയുടെ വധ ഭീഷണി

മലപ്പുറം ∙ തുവ്വൂരിൽ ലഹരി മാഫിയയെ പിടികൂടിയ ക്ലബ് പ്രവർത്തകർക്കു നേരെ വധഭീഷണി. ഗാലക്സി ക്ലബ് പ്രവർത്തകർക്കു നേരെയാണ് ലഹരി മാഫിയ സംഘത്തിന്റെ ഭീഷണി. വീട്ടിൽ കയറി കൊല്ലുമെന്നാണ് ലഹരി മാഫിയ സംഘം ക്ലബ് അംഗങ്ങളെ ഭീഷണിപ്പെടുത്തുന്നത്. ദിവസങ്ങൾക്കു മുൻപാണ് പ്രദേശത്തെ ലഹരി മാഫിയ സംഘത്തെ ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇതിന് പിന്നാലെയാണ് ക്ലബ് അംഗങ്ങളിൽ പലർക്കും ഭീഷണി ഫോൺ കോളുകൾ ലഭിച്ചു തുടങ്ങിയത്. ഭീഷണി പതിവായതോടെ പൊലീസിൽ പരാതി നൽകിയെന്നും എന്നാൽ നടപടികൾ ഉണ്ടായില്ലെന്നുമാണ് ക്ലബ് പ്രവർത്തകരുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്.
Source link