CINEMA
എമ്പുരാൻ ടീ ഷർട്ടുകൾ ഓൺലൈനിൽ വാങ്ങാം; ഇത് പ്രചരണത്തിന്റെ പുതിയ തലം

എമ്പുരാൻ സിനിമയുടെ പ്രചരണത്തിന് മറ്റൊരു തലം കൂടി. സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ബ്രാൻഡ് ചെയ്ത തൊപ്പികളും സിനിമയുടെ പ്രത്യേക പോസ്റ്ററുകളും ഓൺലൈൻ വഴി വാങ്ങാം. വിദേശസിനിമാ മാർക്കറ്റിൽ ഈ രീതിയിൽ സിനിമയുമായി ബന്ധപ്പെട്ട സാധങ്ങളുടെ വില്പന ഉണ്ടാകാറുണ്ട്. വലിയ ആരാധക പിന്തുണയുള്ള സിനിമകൾക്കും താരങ്ങൾക്കും ലഭിക്കുന്ന പ്രീതിയാണ് ഇത്തരം വില്പനയിലേക്ക് അണിയറപ്രവത്തകരെ നയിക്കുന്നത്.മാർച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാൻ.
Source link