ASTROLOGY

ഈ 4 രാശിക്കാരാണോ സുഹൃത്തുക്കൾ? കണ്ണടച്ച് വിശ്വസിക്കാം, ആത്മാർഥതയിലും മുന്നിൽ


രക്തബന്ധത്തിനൊപ്പമോ ചിലപ്പോഴെങ്കിലും അതിനുമപ്പുറമോ ശക്തമായ ബന്ധമാണ് സുഹൃദ്ബന്ധം. ഏതൊരു സുഹൃദ് ബന്ധത്തിന്റെയും അടിസ്ഥാനം വിശ്വാസ്യതയാണ്. പരസ്പര വിശ്വാസത്തിന് ചെറിയൊരു ഉലച്ചിൽ തട്ടിയാൽ പോലും അത് സുഹൃത്തുക്കൾക്കിടയിൽ വലിയ വിള്ളലുകൾ ഉണ്ടാക്കുന്നതിലേക്ക് വഴിവയ്ക്കും. എന്നാൽ സുഹൃത്തുക്കൾക്കിടയിലെ ബന്ധത്തെ സ്വാധീനിക്കാൻ രാശികൾക്ക് സാധിക്കുമോ? തീർച്ചയായും അതെ. ഓരോ വ്യക്തിയുടെയും സ്വഭാവവും പെരുമാറ്റവുമെല്ലാം ജന്മരാശികളെ ആശ്രയിച്ചാണെന്നിരിക്കെ ചില പ്രത്യേക രാശികളിൽ ജനിച്ചവർക്ക് ഉത്തമന്മാരായ സുഹൃത്തുക്കളാകാൻ ആകുമെന്നത് ഉറപ്പ്. ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): വിശ്വാസ്യതയിൽ ഒന്നാം സ്ഥാനക്കാരാണ് ഇടവം രാശിക്കാർ. ഒരാളുമായി ആഴത്തിലുള്ള സൗഹൃദത്തിലേർപ്പെട്ടാൽ അവരോട് കൂറുപുലർത്തുന്നതിന് അങ്ങേയറ്റം പ്രാധാന്യം ഈ രാശിക്കാർ നൽകും. ഏതൊരു പ്രതിസന്ധിഘട്ടത്തിലും ഒപ്പം നിൽക്കാനും സാന്ത്വനമാകാനും ഇവർക്ക് പ്രത്യേക കഴിവുണ്ട്. നിങ്ങളുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ എന്തുതന്നെയായാലും ഈ രാശിയിൽപ്പെട്ട സുഹൃത്തുക്കളോട് തുറന്നു പറയാം. ജീവിതാവസാനം വരെ സൗഹൃദം കാത്തുസൂക്ഷിക്കണമെന്ന ചിന്തയാണ് ഇവരുടെ വിശ്വാസ്യതയ്ക്ക് ആധാരം.വൃശ്ചികം രാശി– Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ വരെയുള്ളവർ): വിശ്വാസ്യതയുടെ കാര്യത്തിൽ മുൻനിരയിൽ നിൽക്കുന്ന മറ്റൊരു രാശി വൃശ്ചികമാണ്. ബന്ധത്തിലുള്ള പ്രതിബദ്ധതയാണ് ഈ രാശിക്കാരുടെ മുഖമുദ്ര. നിങ്ങൾക്ക് വേണ്ടി ഏത് വലിയ പ്രതിസന്ധികൾ നേരിടാനും ഇവർ തയാറാകും. നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന പാത തെറ്റാണെങ്കിൽ നേർവഴിക്ക് നടത്താനുള്ള ഇവരുടെ കഴിവും എടുത്തു പറയേണ്ടതാണ്. ഇവരുടെ വിശ്വാസ്യത പലപ്പോഴും പരീക്ഷണങ്ങൾക്ക് വിധേയമാകും എന്നതാണ് മറ്റൊരു കാര്യം.


Source link

Related Articles

Back to top button