ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനി ആത്മഹത്യ ചെയ്തു


ബെംഗളൂരു∙ മലയാളി വിദ്യാർഥിനി കെട്ടിടത്തിനു മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്തു.  ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിബിഎ ഏവിയേഷൻ വിദ്യാർഥിനി കോഴിക്കോട് സ്വദേശി ലക്ഷ്മി മിത്രയാണ് (21) ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരോടെയാണ് സംഭവം. കോളജ് കെട്ടിടത്തിന്‍റെ നാലാം നിലയിൽനിന്നു ചാടിയ വിദ്യാർഥിനിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാർഥിനിയുടെ രക്ഷിതാക്കൾ സൊലദേവനഹള്ളി പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.


Source link

Exit mobile version