LATEST NEWS
ചർച്ച വിജയം; മാർച്ച് 24,25 തീയതികളിലെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

ന്യൂഡൽഹി ∙ മാർച്ച് 24,25 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റി. സെൻട്രൽ ലേബർ കമ്മിഷണറുമായി യൂണിയനുകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. തൊഴിലാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് പണിമുടക്ക് മാറ്റിവയ്ക്കാമെന്നു സംഘടനകൾ അറിയിച്ചത്.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു.
Source link