അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരിരക്ഷ അമേരിക്ക റദ്ദാക്കുന്നു, ഉടന്‍ നാടുകടത്തും

വാഷിങ്ടണ്‍: അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ താത്കാലിക നിയമപരിരക്ഷ അമേരിക്ക റദ്ദാക്കുന്നു. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരിരക്ഷ റദ്ദാക്കുമെന്നും ഏകദേശം ഒരു മാസത്തിനുള്ളില്‍ അവരെ നാടുകടത്താന്‍ സാധ്യതയുണ്ടെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു.2022 ഒക്ടോബര്‍ മുതല്‍ അമേരിക്കയിലെത്തിയ നാല് രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 5,32,000 ആളുകള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. സാമ്പത്തിക സ്‌പോണ്‍സര്‍ഷിപ്പില്‍ എത്തിയ ഇവര്‍ക്ക് യു.എസില്‍ താമസിക്കാനും ജോലി ചെയ്യാനും രണ്ട് വര്‍ഷത്തെ പെര്‍മിറ്റാണ് നല്‍കിയിരുന്നതെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. ഏപ്രില്‍ 24, അല്ലെങ്കില്‍ നോട്ടീസ് പ്രസിദ്ധീകരിച്ച് 30 ദിവസങ്ങള്‍ക്ക് ശേഷം അവരുടെ നിയമപരിരക്ഷ നഷ്ടപ്പെടുമെന്നും ക്രിസ്റ്റി നോം അറിയിച്ചു.
Source link