സ്വർണത്തിൽ ലാഭമെടുപ്പ് മേളം; പവൻ ഇടിഞ്ഞ് 66,000ന് താഴെ, നേട്ടമായി ഡോളർ കുതിപ്പ്, വില ഇനിയും കുറയുമോ?

കനത്ത ലാഭമെടുപ്പിനെ തുടർന്ന് രാജ്യാന്തരവില നേരിട്ട ഇടിവ് കേരളത്തിൽ തുടർച്ചയായ രണ്ടാംദിവസവും സ്വർണവില കുറയാൻ വഴിയൊരുക്കി. ഗ്രാമിന് ഇന്ന് 40 രൂപ കുറഞ്ഞ് വില 8,230 രൂപയും പവന് 320 രൂപ താഴ്ന്ന് 65,840 രൂപയുമായി. ഇതോടെ കഴിഞ്ഞ രണ്ടുദിവസം കൊണ്ട് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കുറഞ്ഞു. തുടർച്ചയായി 4 ദിവസം 66,000 രൂപയ്ക്ക് മുകളിൽ തുടർന്നശേഷമാണ് പവൻവില താഴ്ന്നത്. ഈ മാസം 20ന് കുറിച്ച ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.18 കാരറ്റ് സ്വർണവിലയും ഇന്നു കുറഞ്ഞു. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം വില 30 രൂപ കുറഞ്ഞ് 6,795 രൂപയായി. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ 35 രൂപ കുറച്ച് 6,750 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിവില ചില കടകളിൽ ഗ്രാമിന് 110 രൂപയിൽ തുടരുമ്പോൾ ചിലർ ഇന്നിട്ടിരിക്കുന്ന വില രണ്ടുരൂപ കുറച്ച് 108 രൂപയാണ്.നേട്ടമായി ഡോളർക്കുതിപ്പ്
Source link