KERALAMLATEST NEWS
ആം ആദ്മിയിൽ അഴിച്ചുപണി

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് ശേഷം സംഘടനാതലത്തിൽ അഴിച്ചുപണിയുമായി ആം ആദ്മി പാർട്ടി. പാർട്ടിയുടെ യുവമുഖവും മുൻമന്ത്രിയുമായ സൗരഭ് ഭരദ്വാജാണ് പുതിയ ഡൽഹി അദ്ധ്യക്ഷൻ. മുതിർന്ന നേതാവ് ഗോപാൽ റായിയെ ഡൽഹിയിൽ നിന്ന് പാർട്ടിയുടെ ഗുജറാത്ത് പ്രഭാരിയായി നിയോഗിച്ചു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് പഞ്ചാബ് പ്രഭാരി. ആംആദ്മി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ നടന്ന യോഗത്തിലാണ് തീരുമാനങ്ങൾ.
രാജ്യസഭാ എം.പി സന്ദീപ് പതക് – ഛത്തീസ്ഗഢ് പ്രഭാരി
പങ്കജ് ഗുപ്‌ത – ഗോവ പ്രഭാരി
മെഹ്‌രാജ് മാലിക് – ജമ്മുകാശ്‌മീർ കൺവീനർ
Source link