INDIA

സുംപ്രീം കോടതി ജഡ്ജിമാർ ഇംഫാലിൽ; കലാപബാധിത മേഖലകൾ സന്ദർശിക്കും


ഇംഫാൽ ∙ മണിപ്പുരിലെ കലാപ ബാധിതര്‍ താമസിക്കുന്ന ക്യാംപുകള്‍ സന്ദര്‍ശിക്കുന്ന സുപ്രീം കോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം ഇംഫാലിൽ എത്തി. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇംഫാലിൽ എത്തിയത്. സംഘത്തിലെ അംഗം ജസ്റ്റിസ് എൻ. കോടീശ്വർ സിങ്, കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിക്കില്ല. മെയ്തി വിഭാഗത്തിൽപ്പെട്ട ജസ്റ്റിസ് എൻ.കെ. സിങ് കുക്കി ഭൂരിപക്ഷ മേഖലയായ ചുരാചന്ദ്പൂർ സന്ദർശിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കലാപബാധിതർക്കു നിയമസഹായം, മാനുഷിക സഹായം എന്നിവ ലഭ്യമാക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ച നടത്തുക എന്നതാണ് ജഡ്ജിമാരുടെ സംഘത്തിന്റെ ലക്ഷ്യം. നേരത്തെ മണിപ്പുർ കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്ന് വനിതാ ജഡ്ജിമാർ അടങ്ങുന്ന സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയിരുന്നു. ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗീത മിത്തലിന്റെ നേതൃത്ത്വത്തിലുള്ള സമിതിയിൽ ജസ്റ്റിസ് ശാലിനി ജോഷി, ജസ്റ്റിസ് ആശാ മേനോൻ എന്നിവരായിരുന്നു അംഗങ്ങൾ.


Source link

Related Articles

Back to top button